
വൃക്കരോഗമുള്ളവരുടെ എണ്ണം കൂടിവരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമിത ബി.പി.യും നിയന്ത്രണത്തിലല്ലാത്ത പ്രമേഹവുമാണ് 80 ശതമാനം വൃക്കരോഗങ്ങൾക്കും കാരണമാകുന്നത്. ഇത്തരത്തിൽ വൃക്കസ്തംഭനമുണ്ടായാൽ വളരെ പെട്ടെന്നുതന്നെ വൃക്ക മാറ്റിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ വൃക്ക ലഭിക്കാനുള്ള ബുദ്ധിമുട്ടുമൂലം പലർക്കും അത് സാധിക്കാറില്ല.
ഡയാലിസിസ് വേണ്ടിവരുന്നത് ……
പ്രധാനമായും രണ്ട് സാഹചര്യത്തിലാണ് ഡയാലിസിസ് വേണ്ടിവരുന്നത്. അക്യൂട്ട് കിഡ്‌നി ഇൻജുറി: വൃക്കകൾ പെട്ടെന്ന് തകരാറിലായി ഡയാലിസിസ് വേണ്ടിവരുന്ന അവസ്ഥയാണിത്.അക്യൂട്ട് കിഡ്‌നി ഇൻജുറി എന്ന് ഇത് അറിയപ്പെടുന്നു. മറ്റ് അസുഖങ്ങളൊന്നുമില്ലാത്ത ആളുകളിൽ ചില സാഹചര്യങ്ങൾമൂലം വൃക്കകൾ പെട്ടെന്ന് പ്രവർത്തനം നിർത്തുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. എലിപ്പനി, പാമ്പുകടി, മറ്റുചില അണുബാധകൾ, വൃക്കയ്ക്ക് ഏൽക്കുന്ന ആഘാതം, വൃക്കയിലേക്ക് രക്തമൊഴുക്ക് കുറയുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് ഇത്തരം വൃക്കസ്തംഭനത്തിന് കാരണം. ചികിത്സയ്ക്കൊപ്പം ഇവർക്ക് താത്കാലികമായി ഡയാലിസിസ് ചെയ്യേണ്ടിവരും. 90 ശതമാനം പേർക്കും വൃക്കയുടെ ആരോഗ്യം തിരിച്ചുകിട്ടുകയും ചെയ്യും. അതിനാൽ പിന്നീട് ഇവർക്ക് ഡയാലിസിസ് ആവശ്യമില്ല.
ഡയാലിസിസ് വേണ്ടിവരുമെന്നതിന്റെ സൂചനകൾ ……
അസ്വസ്ഥതകളുണ്ടാകും. മൂത്രത്തിന്റെ അളവ് 500 മില്ലിലിറ്ററിൽ താഴെയാവുക, ശ്വാസകോശത്തിൽ വെള്ളം കെട്ടി ശ്വാസംമുട്ടൽ ഉണ്ടാവുക, ശരീരത്തിൽ വെള്ളം കെട്ടി ശ്വാസംമുട്ടൽ ഉണ്ടാവുക, ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ (നീര്) ഉണ്ടാവുക തുടങ്ങിയവയാണ് ഡയാലിസിസ് തുടങ്ങാറായി എന്നതിന്റെ സൂചനകൾ. പിന്നീട് ഓക്കാനം, ക്ഷീണം, ഛർദി, വിശപ്പില്ലായ്മ എന്നിവയുണ്ടാകും. കുറച്ചുകൂടി ഗുരുതരമായാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കും. ഓർമക്കുറവ്, അപസ്മാരം,അബോധാവസ്ഥ എന്നിവയും ഉണ്ടാകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ……
എ.വി. ഫിസ്റ്റുല ഇട്ട കൈയിൽനിന്ന് പരിശോധനയ്ക്ക് രക്തം കുത്തിയെടുക്കരുത്. അങ്ങനെ ചെയ്താൽ രക്തം ശക്തിയോടെ പുറത്തേക്ക് വരും.
വൈകാതെ എ.വി. ഫിസ്റ്റുല ഇടേണ്ടിവരുമെന്നുമുള്ള രോഗികൾ ഫിസ്റ്റുല ഇടാനുള്ള കൈയിൽനിന്ന് രക്തപരിശോധനയ്ക്കും മറ്റും സൂചികുത്താതിരിക്കാൻ ശ്രദ്ധിക്കണം.
എ.വി. ഫിസ്റ്റുല ഇട്ട കൈയിൽ ബി.പി. നോക്കരുത്. ബ്ലോക്ക് ഉണ്ടാകും. എ.വി. ഫിസ്റ്റുല ഇട്ട കൈയ്ക്ക് മുറുക്കംവരാതെ സൂക്ഷിക്കണം. മുറുക്കമുള്ള വസ്ത്രങ്ങൾ ധരിക്കരുത്. ഭാരമുള്ള വസ്തുക്കൾ എടുക്കരുത്. ഇറുക്കമുള്ള ചരട്, വള എന്നിവ ധരിക്കരുത്.
ഡയാലിസിസ് ചെയ്യാത്ത സമയത്തും എ.വി. ഫിസ്റ്റുലയിലൂടെ രക്തപ്രവാഹം ഉണ്ടെന്ന് രോഗി ഉറപ്പുവരുത്തണം. തൊട്ടുനോക്കിയാൽ രക്തം ഒഴുകുന്നത് മനസ്സിലാകും.
ബി.പി. കുറയുന്നവരിൽ എ.വി. ഫിസ്റ്റുല അടയാൻ സാധ്യതയുണ്ട്. വേണ്ടിവരും.
ഫിസ്റ്റുല എപ്പോഴും വൃത്തിയായി പരിപാലിക്കണം. ഫിസ്റ്റുലയ്ക്ക് രക്തക്കുഴൽ കിട്ടാത്തവർക്ക് ഗ്രാഫ്റ്റ് വയ്ക്കുന്ന രീതിയുണ്ട്.
ഫിസ്റ്റുലയ്ക്ക് രക്തക്കുഴൽ കിട്ടാത്തവർക്ക് ഗ്രാഫ്റ്റ് വയ്ക്കുന്ന രീതിയുണ്ട്. ഇതിൽ ഒരു സിന്തറ്റിക് മെറ്റീരിയൽ ഉപയോഗിച്ച് ആർട്ടറിയും വെയിനും യോജിപ്പിക്കും. ഇത് അപൂർവമായേ ചെയ്യാറുള്ളൂ. ഇത്തരത്തിൽ ചെയ്തവരിൽ അണുബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.
നിരവധി തവണ ഹീമോഡയാലിസിസ് ചെയ്ത ചില രോഗികളിൽ വളരെ അപൂർവമായി എ.വി. ഫിസ്റ്റുല ചെയ്ത രക്തക്കുഴൽ വീർത്ത് പൊട്ടാൻ ഇടയുണ്ട്. കടുത്ത രക്തസ്രാവത്തിന് ഇടയാക്കുന്ന ഒരു സങ്കീർണതയാണിത്.